ഡിസംബര്‍ എന്നു പേരിട്ട പുസ്തകം
മനോജ് കുറൂര്‍
തെളിഞ്ഞു കത്തിയ
ഒരു മെഴുകുതിരിയുടെ വെളിച്ചത്തില്‍
ഇരുട്ട്
ഉരുകിത്തുടങ്ങിയതാണ്.
വായിച്ചു തുടങ്ങിയ നോവലിലെ
കഥാപാത്രങ്ങള്‍
താളുകള്‍ വീടും വഴിയുമാക്കി
ജീവിച്ചു തുടങ്ങിയതാണ്.
ഉടലുകള്‍
മറ്റുടലുകളോടും
മനസ്സിനോടും ചെയ്തത്.
മനസ്സുകള്‍
മറ്റു മനസ്സുകളോടും
ഉടലുകളോടും ചെയ്തത്.
ഓരോന്നും
അവര്‍ പറഞ്ഞു തുടങ്ങിയതാണ്.
അപ്രസക്തരായ ചിലരൊക്കെ
തുടക്കത്തിലേ മരിച്ചുപോയി.
കൌശലക്കാരായ ചിലര്‍
നൃത്തം ചെയ്തു മടങ്ങിപ്പോയി.
ഡിസംബര്‍ 1 എന്നു
തലക്കെട്ടുള്ളതു മുതല്‍
മുപ്പതു പുറങ്ങള്‍
തീര്‍ത്തും ഒഴിഞ്ഞു കിടന്നു.
ഒഴിഞ്ഞ പേജുകളില്‍
ഒളിച്ചിരുന്ന ചിലര്‍
തണുത്ത വിരലുകള്‍ നീട്ടി
വെളിച്ചത്തിന്റെ കവിളില്‍ തൊട്ടു.
അരണ്ട വെളിച്ചത്തില്‍
അവരുടെ വിറപൂണ്ട ചുണ്ടുകള്‍.
ഇരുണ്ട കുപ്പായത്തിനുമീതേ
ഇമയടയാത്ത കണ്ണുകള്‍
പുസ്തകത്തില്‍നിന്നു വേറിട്ട്
അവര്‍ പുതിയ കഥകള്‍ പറഞ്ഞു
ഈയാംപാറ്റകളായി അവ
തീനാളത്തിലുമ്മവച്ചു.
മരണത്തെ പിന്നിട്ട്
നരകത്തിലേക്കുള്ള വഴിയിലെ
നിറപ്പകിട്ടുള്ള കാഴ്ചകള്‍
അവ വെളിച്ചത്തോടു പറഞ്ഞു.
കിഴക്കു തെളിയാത്ത നക്ഷത്രങ്ങള്‍
ഇരുട്ടില്‍ ഒളിഞ്ഞിരിരുന്ന്
മന്ത്രവടികള്‍ ചുഴറ്റി
കഥകളെ തമ്മില്‍ മുറിച്ചു.
കഥകളെ ചുറ്റിച്ചുറ്റി
പുതിയ കഥകള്‍ പറന്നു
ഏതു കഥയിലെന്നറിയാതെ
കഥാപാത്രങ്ങള്‍ നടന്നു
മെഴുകുതിരിയില്‍നിന്നു
വെളിച്ചം മാത്രമെടുത്തവര്‍
നിലത്തു കാല്‍തൊടാതെ
നടന്നു മറഞ്ഞുപോയി.
കഥകള്‍ പാത്രങ്ങള്‍
കാണാനാവാത്ത താളുകള്‍
ഉരുകിയൊലിച്ചുറച്ച
മെഴുകിന്റെ അള്‍ത്താര.
ഇരുട്ടില്‍ വായിക്കയാണിപ്പോള്
വെളിച്ചത്തിന്റെ ജീവിതം.
ഉടലുകള്‍
ReplyDeleteമറ്റുടലുകളോടും
മനസ്സിനോടും ചെയ്തത്.
മനസ്സുകള്‍
മറ്റു മനസ്സുകളോടും
ഉടലുകളോടും ചെയ്തത്.
ഓരോന്നും
അവര്‍ പറഞ്ഞു തുടങ്ങിയതാണ്..... മാഷേ ...ഡിസംബര്ഇരുട്ടില് വായിക്കയാണിപ്പോള്
വെളിച്ചത്തിന്റെ ജീവിതം.
“വെളിച്ചത്തിന് ഭാഷ ശരിക്കറിയാതെ ഇരുട്ടിനെയതില് വിവര്‍ത്തനം ചെയ്തു പരാജയപ്പെട്ട കവിത ജീവിതം” എന്ന് റഫീക്കിനെ ഓര്‍ക്കുന്നു. വെളിച്ചത്തിലും വെളിവിലും വായിച്ച ഇരുട്ട് പോലെ , ഇരുളില്‍ വായിച്ച വെളിച്ചത്തിനെന്തൊരു വെളിച്ചമായിരിക്കാം.. ഉരുകിയൊലിച്ചവയുടെ അള്‍ത്താരയില്‍ കുമ്പിടുന്ന ഇരുട്ടിലേക്ക് ഡിസംബറിന്റെ അവസാനതാളുകളില്‍ നിന്നും പറന്നു വീഴുന്ന താളുകളെന്താവാം... നല്ല കവിത....
ReplyDeleteവായിക്കയാണിപ്പോള്
ReplyDeleteവെളിച്ചത്തിന്റെ ജീവിതം.
athu seri. sasi aarayi
ReplyDelete