ആഗോളീകരണം
ഉസ്മാന് മുഹമ്മദ്
ആമിന
മുക്കുകയും മൂളുകയും
മത്രമല്ല
അമറുകയും അലറുകയും
ചെയ്യുന്നുണ്ട് ...
മറ്റുള്ളവര്‍ കേള്‍ക്കുമെന്ന
വിചാരമോ പരിസര ബോധമോ
ഇല്ലാത്ത പെണ്ണ് ..
എത്രയോ തവണ
ഉപദേശിച്ചു നോക്കിയതാണ്
നീയിങ്ങിനെ
ശൈത്താന് കൂക്ക് കൂവരുതെന്നു
അപ്പുറത്തെ മുറിയില്‍
ഉമ്മയും ബാപ്പയും
കിടക്കുന്ന കാര്യമെങ്കിലും
ഓര്മ വേണം ...
പക്ഷെ
അവളുടെ ദുശീലം
മാറ്റാന്‍
തയ്യാറായില്ലന്നു
മാത്രമല്ല പിന്നെ പിന്നെ
അതൊരു അട്ടഹാസമായി
മാറികൊണ്ടിരുന്നു
ആദ്യമൊക്കെ
ഒന്നറച്ചു നിന്നന്കിലും
ഓനും അവളുടെ
കൂടെ അമറാനും അലറാനും
പതിയെ ശീലിച്ചു തുടങ്ങി .
ശൈത്താന് ഇളക്കം
പിടിപെട്ടത് പോലെ
അവര്‍ ഒരുമിച്ചു
ഹാ യാ ഓ യാ ങഹാ വാ ..
എന്നിത്യാദി ശബ്ദങ്ങള്‍
പുറപ്പെടുവിച്ചു കൊണ്ടിരുന്നു .
മകന്റെയും മരുമകളുടെയും
പാതിരാ കൂക്ക് തുടങ്ങിയതില്‍
പിന്നെ
ആസ്ത്മരോഗിയായ
ബാപ്പ തൊട്ടടുത്ത മുറിയില്‍ നിന്ന്
പുറത്തു വന്നു
ഉച്ചത്തില്‍ കുരക്കുകയും മുക്കുകയും
മൂളുകയും ചെയ്യുന്നത്
ശീലമാക്കി .
നല്ലത്
ReplyDeleteശബ്ദമുഖരിതം കൂക്കുമുറികളീ ആഗോളസ്ഥലം... നല്ലതെന്ന് വീണ്ടും...
ReplyDelete