ചിലനേരങ്ങളിലെ കവിത... 

പ്രതാപ് ജോസഫ്



                            ചിലനേരങ്ങളിലെ എന്നെ എനിക്കിഷ്ടമല്ല 

                            ചിലനേരങ്ങളിലെ എന്നെ ഇഷ്ടമല്ലാത്ത എന്നെ എനിക്കിഷ്ടമല്ല 
                            ചിലനെരങ്ങളിലെ എന്നെ കൂട്ടിപ്പിടിച്ചിരിക്കുന്ന എന്നെ 
                            കൂട്ടിപ്പിടിച്ചിരിക്കുന്ന എന്നെ കെട്ടിപ്പിടിച്ചിരിക്കുന്ന എന്നെ 
                            കെട്ടിപ്പിടിച്ചിരിക്കുന്ന എന്നെ കൊണ്ടുനടക്കുന്ന എന്നെ 
                            എനിക്കിഷ്ടമല്ല 
                            അപ്പോള്‍ ചില നേരങ്ങളിലെ എന്നെ എനിക്കിഷ്ടമല്ലേ...? 
                            അതെ ചിലനേരങ്ങലിലെ എന്നെ എനിക്കിഷ്ടമാണ്‌ ഞാനിങ്ങനെ 
                            പലതായി പിരിഞ്ഞിരിക്കുന്നതിനാലാവുമോപിരിഞ്ഞിരിക്കുന്ന കാര്യം 
                            മരച്ചിരിക്കുന്നതിനാലാവുമോ മറച്ചിരിക്കുന്നകാര്യം 
                            തിരിഞ്ഞിരിക്കുന്നതിനാലാവുമോആവുമോ... 
                            ആവുമോ...ചിലനേരങ്ങളിലെ കവിത ചിലനേരങ്ങളിലെ ഞാന്‍ 
                            ആവുന്നതും ആവാതിരിക്കുന്നതും


1 comment:

  1. (ചില നേരങ്ങളിലെന്നല്ല) ഈ ചിലപ്പ് എനിക്കിഷ്ടമല്ല...

    ReplyDelete