മണം
കെ.സി.അലവിക്കുട്ടി
കുടുംബ
വീടുകളില്‍ നിന്നിറങ്ങി വന്ന്
നാലുകൂട്ടുകാര്‍
കാറ്റുകൊള്ളുന്നു,
ഒരാള്‍ക്ക്
ചെന്താമാരയുടെയും
മറ്റെയാള്‍ക്ക്
കാട്ടുമുല്ലയുടെയും
മൂന്നാമനു
ചീനാപ്പറങ്കി മുളകിന്റെയും
നാലാമനു
പൂത്തുമ്പയുടെയും
കാറ്റു വീശി.
അവര്‍
വീട്ടിലേക്കു മടങ്ങുമ്പോള്‍
ഒരു കാളംത്തട്ട മരത്തിന്റെ
പൂമണം അവിടെ
കാറ്റു കുറേനേരത്തേക്ക്,
ബാക്കിവെച്ചു പോയി.
കുറേ നേരത്തേക്ക് മാത്രം ബാക്കിവെച്ചു പോയ പൂമണം...
ReplyDelete:) :) :)
ReplyDeleteഒരു കൊച്ചു കാറ്റ് :)
ReplyDelete