ടി പി വിനോദ്
ഇല്ലാതിരുന്നവയുടെ ഇതിഹാസം
ഉണ്ടാകുമായിരുന്നവയുടെ
ഉല്ലാസങ്ങളെ ഊഹിക്കുന്നു
ഞാന്‍ (അ/ഇ)ല്ലായിരുന്നതിനെ
സംഗീതത്തിലേക്ക്
വിവര്‍ത്തനം ചെയ്തതിനെ
നീ എന്നുപറയുന്നു
എന്റെ ശരീരം
ആ സംഗീതത്തെ
കുറിച്ചുവെയ്ക്കാനുപയോഗിക്കുന്ന
ഒരു ചിഹ്നമാകുന്നു
ഇല്ലാതിരുന്നവയുടെ ഇതിഹാസം
ഉണ്ടാകുമായിരുന്നവയ്ക്കുള്ള
ഉടമ്പടികളെ ഉള്‍ക്കൊള്ളുന്നു
നീ (അ/ഇ)ല്ലായിരുന്നതിനെ
പ്രപഞ്ചത്തിലേക്ക്
ഘടിപ്പിക്കുന്ന പ്ലഗ്ഗിനെ
ഞാന്‍ എന്നുപറയുന്നു
നിന്റെ ജീവിതം
ആ സര്‍ക്യൂട്ടിന്റെ
സ്വിച്ച് ബട്ടണാകുന്നു
to be or not to be ( കൊല്ലണോ അതോ ചാകണോ ?) (സ്റ്റൈല്‍ കടമെടുത്തതിനു വി.കെ.എന്നണ്ണാ എന്നോട് ഷമീ...)
ReplyDelete