ശിവലിംഗങ്ങളില്‍നിന്നു ഭൂമിയിലേക്ക് ചാടി മരിച്ച അനേകകോടി ജലജീവികളുടെ C class നൊമ്പരങ്ങള്‍ !


മണീ സാരംഗ്


ഓമന ടാക്കീസില്‍ നിന്ന്‍,
കെട്ടുപൊട്ടിച്ച് എത്ര നെടുവീര്‍പ്പുകള്‍
ചങ്ക്കഴച്ച് ഇറങ്ങിപ്പോയിട്ടുണ്ടാകും ?
ആകാംഷയുടെ കൊടുവള്ളികള്‍
ഇപ്പൊ പൊട്ടും പൊട്ടുമെന്ന് പറഞ്ഞ്,
മറുകുകളും തീപ്പെട്ടി പടങ്ങളും കണ്ട്,
പ്രേംനസീര്‍ ,അനിയന്‍ ജയനെ
തിരിച്ചറിയുന്ന പിരിമുറുക്കങ്ങളില്‍
എത്ര കാജാബീഡികള്‍ ചങ്കെരിച്ചിട്ടുണ്ടാവും

ഷീലയും,ജയഭാരതിയും ശ്രീവിദ്യയും
താമരക്കുളത്തില്‍ നീരാട്ടിനിറങ്ങുമ്പോള്‍
തലമുറവരമ്പുകളില്ലാതെ
എത്ര ശിവലിംഗങ്ങള്‍ വാളുവെച്ചിട്ടുണ്ടാകും

കൊച്ചുമുതലാളിയുടെ കറുത്തമ്മയോടുള്ള
വിരഹാനുരാഗഭാവഹാദികള്‍ കണ്ടു
എത്ര ദാവണികള്‍ നനഞ്ഞു കുതിര്‍ന്നിട്ടുണ്ടാകും

ഓടയില്‍ നിന്ന് സത്യന്‍ ചുമച്ചു തുപ്പിയ ചോരയില്‍
കണ്ണില്‍ ചോരയില്ലാത്തവരുടെ കണ്ണില്‍ പോലും
എത്ര ചോര പൊടിഞ്ഞിട്ടുണ്ടാകും

ആ ഓമനാ ടാക്കീസാണ്‌ പൊളിക്കുന്നത് !

ശിവലിംഗങ്ങളില്‍നിന്നു
പുറത്തുചാടി മരിച്ചുപോയ
അനേകകോടി ജലജീവികളുടെ
പുരാതന ശവപ്പറമ്പായ,
കണ്ണീര്‍കടലുകള്‍ കുടിച്ചുവറ്റിച്ച
ദാവണിക്കനവുകളെ മറക്കാത്ത

ആ ഓമനാ ടാക്കീസാണ്‌ പൊളിക്കുന്നത് !

രാത്രി,

പൊളിച്ചുകൊണ്ടു പോയവര്‍ വിട്ടുപോയ ,
നക്ഷത്രങ്ങള്‍ നവരസങ്ങള്‍ ഒഴുക്കിവിട്ട
ആ പ്രാചീന വെള്ളിത്തിരയില്‍ ,
ആകാശം കണ്ണില്‍ നിറച്ച്
ഒരു സെക്കന്‍റ്ഷോ കാണുന്ന സുഖത്തില്‍
ടാക്കീസ് മുതലാളി നാരായണന്‍ മലര്‍ന്നു കിടന്നു

ആകാശത്തയ്യായിരം
ഇടവേളകളില്ലാത്ത
സിനിമകള്‍ കളിക്കുകയാണ്,

തിക്കുറിശിയും,സത്യനും,നസീറും,
ജയനും,സുകുമാരനും,സോമനും,
കൊടിയേറ്റം ഗോപിയും,പിജെ ആന്‍റണിയും
ജോസ്പ്രകാശും,ബാലന്‍കെ നായരും,
എംഎന്‍ നമ്പ്യാരും,ശങ്കരാടിയും,ബഹദൂറും
ആലുംമൂടനും ,അടൂര്ഭാസിയും
പപ്പുവും,ഒടുവിലും,തിലകനും,മുരളിയും,
റോസിയും,അംബികയും,ശ്രീവിദ്യയും,
അടൂര്‍ഭവാനിയും ,സുകുമാരിയും,മീനയും,
ഫിലോമിനയും,

പിന്നെ,
ആരോടും പറയാതെ,ഇന്‍റര്‍വെല്ലിനു
ഭൂമിയില്‍ നിന്നിറങ്ങിപ്പോയ പേരില്ലാത്തവരും
ആകാശത്തുനിന്നു ഇറങ്ങിവന്നു,
നാരായണന് മാത്രം കാണാനായി
തിരക്കഥയില്ലാത്ത
ഒരു സെക്കന്റ്ഷോ കളിക്കാന്‍.
കണ്‍നിറയെ കളറില്ലാത്ത സിനിമ കണ്ട്,
നാരായണന്‍ നിറഞ്ഞുറങ്ങി

തിരികെ പോകുമ്പോള്‍ അവര്‍
നാരായണനേയും കൂടെ കൊണ്ടുപോയി

ആകാശത്തൊരു
സിക്ളാസ്സ്‌ ഓമനാടാക്കീസ് കെട്ടണം !

14 comments:

  1. മനോജ് കുറൂറ് ‘നിര്‍മ്മലാടാക്കീസിനെപ്പറ്റി ഒരു ക്ഷുദ്രകവിത’ എന്നൊരു കവിത എഴുതിയിട്ടുണ്ട്.. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലയാളം വാരികയില്‍... ഓമനസ്വപ്നങ്ങള്‍ കളിച്ചിരുന്ന ഓലമേഞ്ഞ ടാക്കീസ് പൊളിച്ചതോടെ യൌവനത്തിനു ഭാവന തികയാതെ പോയെന്നൊരു ചിരിയുണ്ട് ആ കവിതയില്‍.. അത് ചിരിയല്ല , സത്യമാണെന്ന് ഈ കവിത വായിക്കുമ്പോള്‍ തോന്നുന്നു..ശിവലിംഗങ്ങളില്‍നിന്നു പുറത്തുചാടി മരിച്ചുപോയ അനേകകോടി ജലജീവികളുടെ സി ക്ലാസ് നൊമ്പരങ്ങള്‍ എന്നൊക്കെ ഇതിനു പേരിട്ടതു തന്നെ ഭാവനാരാഹിത്യത്തിന്റെയും അല്പത്തരത്തിന്റെയും തെളിവാണ്.. നാരായണന്‍ പരലോകം പൂകിയത് അയാളുടെ പുണ്യം കൊണ്ട് .. അല്ലെങ്കില്‍ ന്യൂ ജനറേഷന്‍ (അഥവാ ന്യൂ ജനനേന്ദ്രിയ) കവിത കൊണ്ട് അയാള്‍ക്ക് ശവപ്പറമ്പു തീര്‍ത്തേനെ ഇത്തരം യുവകവികള്‍ ...

    ReplyDelete

  2. വിമര്‍ശനങ്ങളെ ശെരിക്കും സന്തോഷത്തോടെ കാണൂ കൂട്ടുകാരാ ...

    ReplyDelete
    Replies
    1. ഞാന്‍ മേലെ സന്തോഷം എന്നുതന്നെയല്ലേ എഴുതി വച്ചിരിക്കുന്നത് ?
      പക്ഷെ..ഒരു..നിരാശ..കവിതയെ..വിമര്‍ശിക്കുമ്പോള്‍,അല്‍പ്പന്‍,
      ജനനെന്ദ്രിയകവി,ഭാവനാരഹിതന്‍ കൊലപാതകി എന്നുള്ളതിന്റെ കൂടെ കുറച്ചുകൂടി
      മഹനീയ പദങ്ങള്‍ ചാര്‍ത്തി തരാമായിരുന്നു..മഹാകവി മലയാളം സാറിനു..
      അത്രേ..ഉള്ളൂ... :)

      Delete

  3. വിമര്‍ശനങ്ങളെ ശെരിക്കും സന്തോഷത്തോടെ കാണൂ കൂട്ടുകാരാ ...

    ReplyDelete

  4. ആകാശത്തൊരു c class തീയറ്റര്‍.
    മണ്മറഞ്ഞുപോയവരുടെ മോഹങ്ങള്‍..

    നാട്ടിന്‍പുറത്തെ..പത്തറുപത്..വര്ഷം..പഴക്കമുള്ള..
    ഒരു സി.ക്ലാസ്സ്‌..ടാക്കീസ്.എന്നുപറയുന്നത്..
    ആ..നാടിന്റെ..
    ചരിത്രത്തിന്റെ,
    ഓര്‍മ്മകളുടെ..ഒക്കെ..
    ഭാഗമാണ്...
    അതിലെ പഴയ കാല കാണികള്‍, സാധാരണക്കാരായ അവരുടെ.. സിനിമയുമായി താദാദ്മ്യം പ്രാപിക്കും മനസ്സുകൾ.. ഹൃദയങ്ങൾ.. എല്ലാം,
    ശരിക്കും കണ്മുന്പിലെത്തിച്ചു,

    അതുപൊളിച്ച്..
    കളയുന്നതോടെ..
    ഒരുകാലഘട്ടത്തിന്റെ..
    ഓര്‍മ്മകള്‍..അലിഞ്ഞുപോകുന്നു.
    .ചരിത്രത്തിലിടമില്ലാതെ

    ചരിത്രത്തിൽ നിന്നേ, മാഞ്ഞു പോയോരേട്ടിലെയ്ക്ക് , തിരികെ നടത്തിച്ചു, ഈ കവിത.
    അഭിനന്ദനങ്ങൾ.

    ReplyDelete
  5. നമ്മുടെ നാട്ടില്‍ നിന്ന് മറഞ്ഞു പോയ ചില കാഴ്ചകളെ കാണിക്കുന്നതില്‍ manee വിജയിച്ചിരിക്കുന്നു. പക്ഷെ, ചില ഭാവനകള്‍ ഒന്ന് കൂടി സുന്ദരമാക്കാമായിരുന്നു എന്നൊരു അഭിപ്രായം ഉണ്ട് , തലക്കെട്ടും (മണിയുടെ മറ്റു പല കവിതകളും വായിച്ചിട്ടുള്ളത് കൊണ്ട് തോന്നിയതാകാം )

    ReplyDelete
    Replies
    1. അഭിനന്ദനവും, ആശംസയും പറയാന്‍ വിട്ടു പോയി ആദ്യ കമെന്റില്‍ !

      Delete
    2. ആര്‍ഷ,ഇവിടെ ഓണപ്പതിപ്പിലുള്ള ഇരുപത്തിനാലോ..അതില്‍ക്കൂടുതലോ ഉള്ള കവിതകളില്‍ ഈ കവിതയ്ക്ക് മാത്രം വിയോജനക്കുറിപ്പ് എഴുതാന്‍ സൂര്യന്‍ തട്ടി ഉണര്‍ത്തി ഇവിടെക്കെത്തിച്ച്ചതില്‍ സന്തോഷമുണ്ട്.ആദ്യം പറയാന്‍ മറന്ന അനുശോച്നംപിന്നെ..തന്നതിലും..:)

      Delete
  6. maneesarangSeptember 19, 2013 at 11:52 AM
    ഞാന്‍ മേലെ സന്തോഷം എന്നുതന്നെയല്ലേ എഴുതി വച്ചിരിക്കുന്നത് ?
    പക്ഷെ..ഒരു..നിരാശ..കവിതയെ..വിമര്‍ശിക്കുമ്പോള്‍,അല്‍പ്പന്‍,
    ജനനെന്ദ്രിയകവി,ഭാവനാരഹിതന്‍ കൊലപാതകി എന്നുള്ളതിന്റെ കൂടെ കുറച്ചുകൂടി
    മഹനീയ പദങ്ങള്‍ ചാര്‍ത്തി തരാമായിരുന്നു..മഹാകവി മലയാളം സാറിനു..
    അത്രേ..ഉള്ളൂ... :) സന്തോഷം !:) ഇവിടെ സന്തോഷത്തിന്‍റെ ചിരിക്കൊപ്പം ഒരു വടിയും മണിയും കാണുന്നു അതുകൊണ്ട് ചോദിച്ചതാ അനിയാ ...

    ReplyDelete
    Replies
    1. അത് ചിരിക്കുന്ന സ്മൈലി ആണ് മാഷേ..പിന്നെ..എന്‍റെ ചിരി വടിയായി കണ്ട മാഷ്‌..മുന്‍ കമന്റിലെ വിഷ മുള്ള് കാണാതെ പോയതില്‍ അതിശയം.കാരണം മാഷ്‌ എന്നെ ഇതിനു മുന്‍പേ അറിയുമല്ലോ..ഒരു കവിതയെ വിമര്‍ശിക്കാന്‍ ഇത്രയൊന്നും വിലകുറഞ്ഞ ഭാഷയുടെ ആവശ്യമുണ്ടോ..അപ്പോള്‍..അതിനു പിന്നിലെ ഉദ്ദേശശുദ്ധി തിരിച്ചറിയാതിരിക്കാന്‍ ഞാനോരു പോഴനല്ല.ആരും..എന്നെ..സപ്പോര്ചെയ്യണം എന്നുമില്ല..ഈ..കവിത (കവിതയാണ് എന്ന് തോന്നുന്നുണ്ടെങ്കില്‍)ഇവിടെയുള്ള
      പേരെടുത്ത പല കവികളും ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്തപ്പോള്‍ നല്ല കവിത എന്ന് പറഞ്ഞവരാണ്..അവരെല്ലാം ഇപ്പോള്‍ മൌനം പാളിക്കുന്നതിന്റെ കാരണവും അറിയാം .പക്ഷെ എന്‍റെ സന്തോഷം എന്നതിലെ വടി കണ്ടു അസ്വസ്ഥനായ..മാഷ്‌..മറ്റു..കവിതകളില്‍ ഈ..മഹാകവി പറഞ്ഞിരിക്കുന്നത് കൂടി..നോക്കുക..ഇവിടെ മാത്രമേ ഇത്തരം ഭാഷാ പ്രയോഗമുള്ളൂ..അത്..കവിതക്കുള്ള..വിമര്‍ശനം..ആണെന്ന്..മാഷിനു..ഉത്തമ..ബോധ്യമുണ്ടെങ്കില്‍..എനിക്കൊന്നും..പറയാനില്ല..ഈ.വിമര്‍ശനം എന്‍റെ വഴിയില്‍ ഒരു എലി രോമം പോലുമല്ല..അതെഴുതിയ ആളിന്റെ മഹാകാവ്യങ്ങള്‍ വായിച്ചപ്പോള്‍.

      Delete
  7. ഒരു മനുഷ്യന്റെ വികാരവിചാരങ്ങള്‍ ഏറ്റവും കൂടുതല്‍ ഏറ്റുവാങ്ങിയിട്ടുള്ളത് ഇതുപോലുള്ള ടാക്കീസുകള്‍ തന്നെ യാണ്.........അതും പണ്ടത്തെക്കാലത്ത്.ഫലിതത്തിന്റെ മേമ്പൊടിചേര്‍ത്ത് മണി അത് വരികളാക്കിയപ്പൊ ഒരു കാലഘട്ടത്തിന്റെ ഓര്‍മ്മകള്‍ ,ചിത്രങ്ങള്‍ ഒക്കെ അതില്‍ തെളിഞ്ഞു............ആശംസകള്‍ മണീ

    ReplyDelete